Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവൃ​ക്ക​രോ​ഗം:...

വൃ​ക്ക​രോ​ഗം: നസീറക്ക്​ വേണം നിങ്ങളുടെ കരുണ

text_fields
bookmark_border
Kidney Disease: Nasira needs mercy
cancel
camera_alt

 ന​സീ​റ

ക​ല്‍പ​റ്റ: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ര്‍ധ​ന കു​ടും​ബാം​ഗ​മാ​യ യു​വ​തി​യു​ടെ ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. വൈ​ത്തി​രി ചു​ണ്ടേ​ല്‍ ആ​ന​പ്പാ​റ മ​ദീ​ന​ത്ത് നി​ഷാ​ദി​‍െൻറ ഭാ​ര്യ ന​സീ​റ​യു​ടെ (27) ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം ബീ​ന സു​രേ​ഷ് ചെ​യ​ര്‍പേ​ഴ്‌​സ​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്് ഭ​ര​ണ​സ​മി​തി​യം​ഗം സി.​എ. അ​രു​ണ്‍ദേ​വ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം എ​ന്‍.​ഒ. ദേ​വ​സി, പു​റ്റാ​ട് ദാ​റു​ല്‍ തൗ​ഫീ​ഖ് അ​ക്കാ​ദ​മി​യി​ലെ മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി, ആ​ന​പ്പാ​റ ജു​മാ​മ​സ്ജി​ദ് പ്ര​തി​നി​ധി സ​ലാം യ​മാ​നി എ​ന്നി​വ​ര്‍ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​ക​ളും പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി എം. ​വേ​ലാ​യു​ധ​ന്‍ ക​ണ്‍വീ​ന​റു​മാ​ണ്.

ഒ​രു വ​ര്‍ഷ​മാ​യി ന​സീ​റ​ക്ക്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. വൃ​ക്ക​മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ച​ത്. പി​താ​വ് നാ​സ​ര്‍ വൃ​ക്ക​ദാ​ന​ത്തി​ന്​ സ​ന്ന​ദ്ധ​നാ​ണ്. ശ​സ്ത്ര​ക്രി​യ​ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​ക്കു​മാ​യി ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ വേ​ണം. ഭ​ര്‍ത്താ​വ് നി​ഷാ​ദ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മേ​പ്പാ​ടി ശാ​ഖ​യി​ല്‍ 3879618674 ന​മ്പ​റി​ൽ (ഐ.​എ​ഫ്.​എ​സ്‌.​സി-​എ​സ്.​ബി.​ഐ.​എ​ന്‍ 0280971) അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney Diseasenaseera
News Summary - Kidney Disease: Nasira needs mercy
Next Story