Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതുരങ്കപാതക്ക്​ കിഫ്​ബി...

തുരങ്കപാതക്ക്​ കിഫ്​ബി ധനാനുമതി; ചു​ര​ത്തി​ന്​ മു​ക​ളി​ൽ പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും

text_fields
bookmark_border
തുരങ്കപാതക്ക്​ കിഫ്​ബി ധനാനുമതി; ചു​ര​ത്തി​ന്​ മു​ക​ളി​ൽ പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും
cancel

ക​ൽ​പ​റ്റ: ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതക്ക്​ കിഫ്​ബി ധനാനുമതി നൽകിയതോടെ വയനാട്​ ജില്ലയിൽ പ്രതീക്ഷകളും ആശങ്കയും ഒരുപോലെ ഉയരുന്നു. 2134.50 കോടി ചെലവ്​ ​പ്രതീക്ഷിക്കുന്ന വൻ പദ്ധതിക്കാണ്​ കിഫ്​ബി ചൊവ്വാഴ്ച അംഗീകാരം നൽകിയത്​. നേരത്തെ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട്​ കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട്​ പ്രകാരമാണ്​ 2134.50 കോടി രൂപയുടെ ചെലവ്​ ​വരുമെന്ന്​ കണക്കാക്കിയത്​.

കോഴിക്കോട്​ ജില്ലയിൽനിന്ന്​ വയനാട്ടിലേക്ക്​ എത്താനുള്ള പ്രധാനപാതയിലെ ഗതാഗത തടസ്സങ്ങൾക്ക്​ പരിഹാരമാവുമെന്നത് അടക്കമുള്ള പ്രതീക്ഷകൾക്കൊപ്പം പൊതുവെ അതിദുർബല മേഖലയായ വയനാടിന്റെ പാരിസ്ഥിതിക സന്തുലനത്തെ തുരങ്കപാത തകിടംമറിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്​.

തുരങ്കപാത നിർമാണോദ്ഘാടനം 2021 ഒക്ടോബർ അഞ്ചിന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി നിര്‍വഹിച്ചിരുന്നു. ഡിസംബറിൽ, മേപ്പാടി കോട്ടപ്പടി വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി 4.82 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ചുമതല ജില്ല കലക്ടർക്കാണ്​.

കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിർമാണ ചുമതല. സാങ്കേതിക പഠനം മുതല്‍ നിർമാണം വരെയുള്ള എല്ലാ പ്രവൃത്തികളും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നിർവഹിക്കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് വയനാട്​ കല്‍പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കും.

പ്ര​തീ​ക്ഷ​

പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ആനക്കാംപൊയില്‍-കാള്ളാടി-മേപ്പാടി പാത. രാജ്യത്തെതന്നെ ഏറ്റവും വലിയ തുരങ്കപാതകളില്‍ ഒന്നായി ഇത് മാറുകയും ചെയ്യും. 6.8 കിലോ മീറ്ററാണ് തുരങ്കത്തി‍െൻറ ദൈര്‍ഘ്യം. 7,50,200 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലേക്കുള്ള അപ്രോച് റോഡുകളും ചേര്‍ത്താൽ 7.826 കിലോ മീറ്ററാവും. ആനക്കാംപൊയിലില്‍നിന്ന് മറിപ്പുഴ വരെ 6.6 കിലോ മീറ്റര്‍ റോഡും ഇതുകഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാതയുടെ സൗകര്യത്തോടെ പാലവും നിർമിക്കും. പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വര്‍ഗംകുന്ന് വരെയും റോഡ് നിർമിക്കും. സ്വര്‍ഗംകുന്ന് മുതല്‍ മലതുരന്ന് കള്ളാടി വരെ രണ്ട് വരിപാതയുടെ വീതിയിലാവും നിർമാണം. കള്ളാടിയില്‍നിന്ന് മേപ്പാടിയിലേക്ക് ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ റോഡും നിർമിക്കും.

പാത പ്രാവര്‍ത്തികമായാല്‍ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലധികം കുറയുമെന്നാണ് അധികൃതരുടെ അവകാശവാദം. മൂന്നു വര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയാക്കാനാവുമെന്നും ബംഗളൂരു, മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ, വിനോദസഞ്ചാര മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാവുമിതെന്നും സർക്കാർ അവകാശപ്പെടുന്നു.

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിൽനിന്നുള്ള മോചനവും യാത്രാസമയം ലാഭിക്കാമെന്നതും നേട്ടമായി ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെയും കോഴിക്കോട്ടെയും പ്രകൃതിക്ഷോഭങ്ങള്‍കൂടി കണക്കിലെടുത്തുള്ള അലയ് ന്‍മെന്‍റാണ് തെരഞ്ഞെടുത്തത്​ എന്നും​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​. പരിസ്ഥിതി സംരക്ഷിച്ച് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തുരങ്കപാതയില്‍ എത്തിനില്‍ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞത്.

ആ​ശ​ങ്ക​

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ ഹൃ​ദ​യം തു​ര​ക്കു​ന്ന പ​ദ്ധ​തി​യെ​ന്ന ആ​ക്ഷേ​പം ജി​ല്ല​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ക്കു​ന്നു. 2018 മു​ത​ല്‍ തു​ട​രു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍നി​ന്ന് പാ​ഠ​മു​ള്‍ക്കൊ​ണ്ട് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ഥ​മ പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഉ​യ​രു​ന്ന​ത്. അ​തീ​വ പ​രി​സ്ഥി​തി ദു​ര്‍ബ​ല​മാ​യ ചെ​മ്പ്ര​മ​ല​യു​ടെ​യും വെ​ള്ള​രി​മ​ല​യു​ടെ​യും അ​ടി​യി​ലൂ​ടെ​യാ​ണ് നി​ർ​ദി​ഷ്ട തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​വു​ക.

ഒ​ട്ട​ക​ത്തി​ന്റെ മു​ഴ​ക​ള്‍പോ​ലെ​യു​ള്ള വാ​വു​ള്‍ മ​ല​ക​ളും (കാ​മ​ല്‍ ഹം​പ് കോം​പ്ല​ക്‌​സ്), ചാ​ലി​യാ​റി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ മ​ല​നി​ര​ക​ളും ഉ​ള്‍പ്പെ​ടെ സ്ഥി​തി​ചെ​യ്യു​ന്ന​ത് ഈ ​ഭാ​ഗ​ത്താ​ണ്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം അ​തി​ര്‍ത്തി​ക​ള്‍ അ​തീ​വ പാ​രി​സ്ഥി​തി​ക ദു​ര്‍ബ​ല​മാ​ണെ​ന്നും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ള്‍ വ​ള​രെ അ​ധി​കം ആ​ലോ​ചി​ക്ക​ണ​മെ​ന്നും മു​മ്പ് പ​ഠ​നം ന​ട​ത്തി​യ സ​മി​തി ​നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗാ​ഡ്ഗി​ല്‍ ക​മ്മി​റ്റി റി​പ്പോ​ര്‍ട്ടി​ല്‍ സോ​ണ്‍ ഒ​ന്നി​ലും ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍ട്ടി​ല്‍ നാ​ച്ചു​റ​ല്‍ ലാ​ന്‍ഡ്‌​സ്‌​കേ​പ്പി​ലും ഉ​ള്‍പ്പെ​ടു​ത്തി​യ പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

തു​ര​ങ്ക​പാ​ത അ​വ​സാ​നി​ക്കു​ന്ന മേ​പ്പാ​ടി​യി​ലാ​ണ് പു​ത്തു​മ​ല. അ​തീ​വ പാ​രി​സ്ഥി​തി​ക ദു​ര്‍ബ​ല​മെ​ന്ന് പ​ഠ​നം ന​ട​ത്തി​യ ഏ​ജ​ന്‍സി​ക​ളെ​ല്ലാം ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​കൂ​ടി മ​ല​തു​ര​ന്ന് തു​ര​ങ്കം നി​ര്‍മി​ക്കു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ള്‍പ്പെ​ടെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്. അ​നേ​കം ക്യു​ബി​ക് മീ​റ്റ​ര്‍ ക​രി​ങ്ക​ല്ല് ത​ര​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ഇ​തി​ന്റെ പി​ന്നി​ലു​ണ്ടെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​മാ​യാ​ണ്​ സ​ർ​ക്കാ​ർ തു​ര​ങ്ക​പാ​ത​യെ കാ​ണു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiifbtunnel roadanakkampoyil meppadi tunnel
News Summary - KIIFB fund for tunnel; Expectations and fear in wayanad
Next Story