കുറിച്യർമല, അമ്മാറ ദുരന്തത്തിന് രണ്ടു വയസ്സ്
text_fieldsപൊഴുതന(വയനാട്): അമ്മാറ, കുറിച്യർമല ഉരുൾപൊട്ടൽ ദുരന്തം രണ്ടു വർഷം പിന്നിടുന്നു. ദുരന്തങ്ങളെ അതിജീവിച്ച പ്രദേശവാസികളുടെ മനസ്സിൽ ഇപ്പോഴും എല്ലാം നഷ്ടപ്പെട്ടതിെൻറ ഓർമകൾ മാത്രം. 2018 ആഗസറ്റ് ഒമ്പതിന് പെയ്തിറങ്ങിയ അതിതീവ്ര മഴയിലാണ് പൊഴുതന പഞ്ചായത്തിലെ അമ്മാറയിലും കുറിച്യർമലയിലും ഉരുൾപൊട്ടിയത്. ജനവാസ കേന്ദ്രങ്ങളായ പ്രദേശങ്ങളിലെ വീടുകൾ, സ്കൂൾ, അംഗൻവാടി എന്നിവ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു.
തൊട്ടടുത്ത ദിവസം രാവിലെ 10ഓടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അതിർത്തി ഭാഗമായ കുറിച്യർമല മലയും വൻതോതിൽ ഇടിഞ്ഞു. മലക്കുമുകളിലെ ശക്തമായ വെള്ളക്കെട്ടിെൻറ ഉറവിടമാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. മേൽമുറിയിലെ 15ഓളം വീടുകൾ പൂർണമായും തകർന്നു. കന്നുകാലികൾക്കടക്കം മഴവെള്ള പാച്ചിലിൽ ജീവൻ നഷ്ടമായി. പിവീസ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള തേയില എസ്റ്റേറ്റിലും ജനവാസ മേഖലയായ മേൽമുറി അതിർത്തിയിലെ അഞ്ച് ഹെക്ടറോളം സ്ഥലത്തും മഴവെള്ളപ്പാച്ചിലിൽ മരങ്ങളും പാറക്കല്ലുകളും കടപുഴകി വൻ തോതിൽ നാശനഷടമുണ്ടായി.
കഴിഞ്ഞവർഷവും ഉരുൾപൊട്ടിയ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം ഈ പ്രദേശം വാസയോഗ്യമല്ലാതായതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് മാറി താമസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.