കുറുക്കൻമൂലയിലെ കടുവ: നഷ്ടപരിഹാരം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
text_fieldsകൽപറ്റ: കുറുക്കൻമൂലയിൽ നാട്ടിലിറങ്ങി സ്വൈരജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജനരോഷം വർധിക്കുകയാണ്. കടുവയെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് സജീവമായി നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.
വന്യജീവി ആക്രമണം മൂലം വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നവർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. ഇത് വർധിപ്പിക്കണം.
കടുവയെ എത്രയും വേഗം പിടികൂടി അനുയോജ്യമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.