ബാംബൂ റാഫ്റ്റിങ്ങിന് കുറുവ ഒരുങ്ങുന്നു
text_fieldsകുറുവ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങ്ങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങ്ങിന് കേന്ദ്രമാകാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നുണ്ട്.
കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താൽക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. തുടർന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ ഏർപെട്ടവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ദ്വീപില്‍ റാഫ്റ്റിങ് സംവിധാനം വരുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
ഇക്കോ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിച്ച് അടുത്ത ടൂറിസം സീസണില്‍ കയാക്കിങ്, കൂടുതല്‍ റാഫ്റ്റിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ കുറുവയില്‍ ഒരുക്കുകയാണ് ലക്ഷ്യം. നിലവില്‍ കുറുവ ദ്വീപ് അടച്ചതിനാല്‍ മാനന്തവാടി ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സംരംഭകരാണുള്ളത്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനമാര്‍ഗത്തിന് പരിഹാരം എന്ന നിലയിലാണ് റാഫ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കുറുവ ദ്വീപിലെ ബാംബൂ റാഫ്റ്റിങ്, കയാക്കിങ് പ്രചാരണ പരിപാടിയിൽ ജില്ല കലക്ടര്‍ ഡോ. രേണുരാജ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ്, മാനേജർ രതീഷ് ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.