തൊഴിലാളികളെ കിട്ടാനില്ല; അതിർത്തി ഗ്രാമങ്ങളിൽ കർഷകർക്ക് കഷ്ടകാലം
text_fieldsപുൽപള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ തൊഴിലാളി ക്ഷാമത്താൽ വലയുന്നു. നെൽകൃഷി ആരംഭിച്ച കർഷകരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കോവിഡിനെ തുടർന്ന് അതിർത്തി കടന്ന് തൊഴിലാളികൾക്ക് കേരളത്തിലേക്ക് വരാൻ കഴിയാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്. കബനി തീരത്തോടുചേർന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകരാണ് ഏറെ പ്രയാസപ്പെടുന്നത്.
കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം എല്ലാ വർഷവും കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് പണിക്ക് വന്നിരുന്നത്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അതിർത്തി കടന്നുവരാൻ തൊഴിലാളികൾക്ക് പറ്റാതായി. വയൽ പണികൾ തുടങ്ങിവെച്ച കർഷകർക്ക് ഞാറ് പറിച്ച് നടുന്നതടക്കമുള്ള ജോലികൾക്ക് തൊഴിലാളികളെ കിട്ടാനില്ല. മുള്ളൻകൊല്ലി പഞ്ചായത്തിെൻറ അതിർത്തി പ്രദേശങ്ങളിൽ മാത്രം ആയിരത്തിലധികം ഏക്കർ പാടശേഖരമുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ കർഷകരെല്ലാം നെൽകൃഷിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. തുടർ ജോലികൾക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.