വയനാട് മെഡിക്കൽ കോളജ് നിർമാണത്തിന് ഭൂമി അനുവദിച്ചു
text_fieldsമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് നിർമാണത്തിനായി ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബോയ്സ് ടൗണില്‍ ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റില്‍നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 65 ഏക്കര്‍ ഭൂമിയാണ് മെഡിക്കല്‍ കോളജ് നിർമാണത്തിനായി അനുവദിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ഉത്തരവ് ഇറക്കിയത്. മാനന്തവാടി ജില്ല ആശുപത്രിയെ താൽക്കാലികമായി നിലവില്‍ മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയിരുന്നു. എന്നാൽ മാനന്തവാടി ജില്ല ആശുപത്രിക്ക് നിലവില്‍ 8.74 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശമുള്ളത്. അതിനാല്‍ തന്നെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. അതിനാലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തിനായി 125 അധ്യാപക തസ്തികകളും, 15 അനധ്യാപക തസ്തികകളും സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഇറങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് വികസനത്തിനായി കലക്ടര്‍ ചെയര്‍മാനായി 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ഥലം ഏറ്റെടുത്ത് ഉത്തരവ് ആയതോടെ വയനാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് വേഗത വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.