കാഞ്ഞിരത്തിനാൽ ഭൂസമരം; രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കും
text_fieldsകൽപറ്റ: കാഞ്ഞിരത്തിനാൽ ഭൂസമര ആക്ഷൻ കമ്മിറ്റി രാഹുൽ ഗാന്ധി എം.പിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കലക്ടറേറ്റിനു മുന്നിൽ ആറു വർഷമായി നടത്തുന്ന സമരത്തിന് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ചു. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കേരള ഹൗസിനു മുന്നിൽ ഭൂസമര ആക്ഷൻ കമ്മിറ്റിയുടെ സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഭാരവാഹികൾ രാഹുലിനെ സന്ദർശിച്ചത്. ജനറൽ കൺവീനർ പി.പി. ഷൈജൽ, പി.ടി. ജോൺ, ജോർജ് ജോസഫ്, ഇക്ബാൽ മുട്ടിൽ, ഷഹർബാനു, മടായി ലത്തീഫ്, മുസ്തഫ പയന്തോത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.