കൂട്ടുകാരുടെ ബോസിന് നാടിന്റെ യാത്രാമൊഴി
text_fieldsപുൽപള്ളി: കൂട്ടുകാരുടെ പ്രിയപ്പെട്ട ബോസിന് നാട് കണ്ണീരോടെ വിട നൽകി. ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ച മലയാള സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റായ പുൽപള്ളി ശശിമല ആലിക്കൽ ഷാബുവിെൻറ (37) മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഞായറാഴ്ച സന്ധ്യയോടെയാണ് അപകടമുണ്ടായത്. ക്രിസ്മസ് നക്ഷത്രം തൂക്കാനായി വീട്ടുമുറ്റത്തെ മരത്തിൽ കയറിയപ്പോൾ താഴെ വീണ ഷാബുവിനെ മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടൻ നിവിൻ പോളിയുടെ മേക്കബ് ആർട്ടിസ്റ്റായിരുന്നു. 10 വർഷത്തോളമായി സിനിമാരംഗത്തുണ്ട്. മരണവിവരം അിറഞ്ഞയുടൻ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തിയിരുന്നു. നടൻ നിവിൻ പോളിയും തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തി. കോവിഡിനെ തുടർന്ന് സിനിമാരംഗത്ത് തൊഴിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ഷാബു വീട്ടിൽതന്നെ കഴിയുകയായിരുന്നു.
ഷാബുവിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. തിരക്കുകൾക്കിടയിലും നാട്ടിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരുന്നു. ഇല്ലായ്മകൾക്കിടയിൽനിന്നാണ് ഷാബു സിനിമാരംഗത്തെത്തിയത്.
ഷാബുവിെൻറ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെയാണ് വീട്ടിലെത്തിച്ചത്. രാവിെല മുതൽ വീട്ടിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. എന്നും നാട്ടുകാർക്കൊപ്പം സൗഹൃദം നിലനിർത്തിയിരുന്ന സാബുവിെൻറ മരണം പ്രദേശവാസികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.