Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോ​ക്സോ പ്ര​തി​ക്ക്...

പോ​ക്സോ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

text_fields
bookmark_border
പോ​ക്സോ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും
cancel
camera_alt

പ്ര​തി ഹ​രി

കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും. ഇ​രു​ളം പാ​പ്ല​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​പ്പ​ള്ളി ഹ​രി​യെ​യാ​ണ് (49) സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ഹ​രി​പ്രി​യ. പി. ​ന​മ്പ്യാ​ർ ശി​ക്ഷി​ച്ച​ത്.

2023 ഡി​സം​ബ​റിൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് സു​പ്ര​ധാ​ന വി​ധി. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ ഇ​യാ​ൾ പ​ല​ത​വ​ണ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ കേ​ണി​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ പി. ​ശ​ശി​ധ​ര​നാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി മു​മ്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷെ​മ്മി കെ.​ജെ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​സീ​ത. എം.​എ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഓ​മ​ന വ​ർ​ഗീ​സും കോ​ട​തി ലൈ​സ​ൺ ഓ​ഫി​സ​റാ​യി ഭാ​ഗ്യ​വ​തി​യും ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsImprisonment
News Summary - Life imprisonment and fine for POCSO
Next Story