കരകൗശല തൊഴിലാളികൾക്ക് വായ്പ സഹായം
text_fieldsഗൂഡല്ലൂർ: തമിഴ്നാട് ന്യൂനപക്ഷ സാമ്പത്തിക വികസന കോർപറേഷൻ മുഖേന കരകൗശല തൊഴിലാളികൾക്ക് വായ്പ സഹായം നൽകുന്നു.
നീലഗിരി ജില്ലയിലെ സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിനായി തമിഴ്‌നാട് ന്യൂനപക്ഷ സാമ്പത്തിക വികസന കോർപറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനും സംയുക്തമായി പരമ്പരാഗത കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വായ്പ പദ്ധതി അവതരിപ്പിച്ചു.
ബിസിനസിന് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ സഹായിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ അവർക്ക് വായ്പ നൽകുന്നു. മുകളിൽ പറഞ്ഞ സ്കീമിന് കീഴിൽ വായ്പ ലഭിക്കുന്നതിന് അപേക്ഷകന് 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുണ്ടായിരിക്കണം.
ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ വായ്പക്ക് അർഹതയുള്ളൂ. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വാർഷിക വരുമാനം 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,25,000 രൂപയിലും കവിയരുത്.
ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് നാലുശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെയും പുരുഷന്മാർക്ക് അഞ്ചുശതമാനം പലിശ നിരക്കിൽ പരമാവധി 10 ലക്ഷം രൂപ വരെയും വായ്പ നൽകും.സ്കീം രണ്ടിന് കീഴിൽ വായ്പ ലഭിക്കാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവർക്ക് വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയരുത്.
ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് അഞ്ചുശതമാനം പലിശ നിരക്കിലും പുരുഷന്മാർക്കും വായ്പാ സഹായം നൽകും. ആറുശതമാനം പലിശ നിരക്കിൽ പരമാവധി 10 ലക്ഷം രൂപ വരെ. കൂടാതെ വായ്പ തിരിച്ചടവ് കാലയളവ് അഞ്ച് വർഷമാണ്. ഗുണഭോക്താക്കൾ നീലഗിരി ജില്ല അഡീഷനൽ കലക്ടറേറ്റിലെ ന്യൂനപക്ഷ പിന്നാക്ക ക്ഷേമ വകുപ്പമായി ബന്ധപ്പെട്ട് അപേക്ഷക്കണമെന്നും ജില്ല കലക്ടർ എസ്.പി. അംറിത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.