കൂടൊരുക്കി 10 ദിവസം: കടുവ വട്ടംചുറ്റിക്കുന്നു
text_fieldsമാനന്തവാടി: നഗരസഭ പരിധിയിലെ ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതച്ച കടുവക്കായി കൂടൊരുക്കി 10 ദിവസമായെങ്കിലും കടുവ കൂട്ടിൽകയറിയില്ല. ഇത് വനപാലകരെയും നാട്ടുകാരെയും ഒരുപോലെ വട്ടംചുറ്റിക്കുന്നു. കടുവയെ പിടികൂടുന്നതിനായി ഈ മാസം 12ന് വൈകീട്ടാണ് കൂട് സ്ഥാപിച്ചത്. കനത്ത വേനല്‍ മഴ തുടരുന്നതിനാല്‍ കടുവയുടെ കാൽപാടുകളും മറ്റും വനപാലക സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതും തിരിച്ചടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തലപ്പുഴ ഗോദാവരി ഭാഗത്ത് കടുവയുടെ കാൽപാട് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഗോദാവരി മുതല്‍ ചിറക്കര എണ്ണപ്പന വരെയുള്ള നാല് സ്ഥലത്ത് കടുവയുടെ കാല്പാട് കണ്ടെത്തിയിരുന്നു.
പ്രദേശത്ത് പകല്‍സമയത്ത് വ്യാപകമായി തെരുവുനായ്ക്കള്‍ സംഘടിച്ചെത്തി കൂട്ടില്‍ ഇരയായി നിര്‍ത്തുന്ന ആടിനെ ആക്രമിക്കാന്‍ ഒരുങ്ങിയിരുന്നു. തുടര്‍ന്ന് രാത്രി സമയങ്ങളില്‍ മാത്രമാണ് കടുവക്കായി ഇരയായി ആടിനെ കെട്ടുന്നത്. കൂടിന് സമീപത്തായി കാമറകള്‍ സജ്ജമാക്കി ആര്.ആര്.ടി, വനംവകുപ്പ് സംഘങ്ങളുടെ നിരന്തര പരിശോധനയും പ്രദേശത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.