ക്ഷീരകർഷകരുടെ നടുവൊടിച്ച് കാലവര്‍ഷം
text_fieldsമാനന്തവാടി: കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തുപെയ്ത മഴ ജില്ലയിലെ ക്ഷീരമേഖലയുടെ നടുവൊടിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കുന്നതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു പറഞ്ഞു.
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 900 ക്ഷീരകര്‍ഷകരെ മഴ ബാധിച്ചു. 10 തൊഴുത്തുകൾ നശിച്ചു. പ്രതിദിന പാല് അളവില്‍ 8,910 ലിറ്ററിന്റെ കുറവുണ്ടായി. 493 ഏക്കറില്‍ തീറ്റപ്പുല്‍ക്കൃഷി നശിച്ചു.
കൽപറ്റ ബ്ലോക്കില്‍ വെണ്ണിയോട്, തെക്കുംതറ സംഘം പരിധിയില്‍ 60 വീതം കര്‍ഷകരെ പ്രളയം ബാധിച്ചു. ഈ സംഘങ്ങളില്‍ പ്രതിദിന പാല് അളവില്‍ യാഥാക്രമം 200, 250 ലിറ്റര്‍ കുറവുണ്ടായി. വെണ്ണിയോട് രണ്ട് തൊഴുത്തും തെക്കുംതറയില്‍ 25 ഏക്കര്‍ തീറ്റപ്പുല്‍ക്കൃഷിയും നശിച്ചു. തരിയോട് സംഘം പരിധിയില്‍ 30 കര്‍ഷകരെയാണ് മഴ ബാധിച്ചത്. പ്രതിദിന പാല് അളവില്‍ 200 ലിറ്റര്‍ കുറവുണ്ടായി. കുപ്പാടിത്തറ സംഘം പരിധിയില്‍ 70 കര്‍ഷകരെ മഴ ബാധിച്ചു. പ്രതിദിന പാല് അളവില്‍ 150 ലിറ്ററിന്റെ കുറവുണ്ടായി.
നഷ്ടക്കണക്ക് ഇങ്ങനെ
(ക്ഷീരസംഘത്തിന്റേ പേര്, പ്രളയം ബാധിച്ച കര്‍ഷകര്‍, പ്രതിദിന പാല് അളവിലെ കുറവ്-ലിറ്ററില്‍, തീറ്റപ്പുല്‍കൃഷി നാശം-ഏക്കറില്‍, നശിച്ച തൊഴുത്തുകളുടെ എണ്ണം എന്നീ ക്രമത്തില്‍).
മാനന്തവാടി ബ്ലോക്ക്
നല്ലൂര്‍നാട്: 3, 200, 60, 0. ദീപ്തിഗിരി: 50, 0, 40, 0. തലപ്പുഴ: 35, 0, 40, 0. തൃശിലേരി: 15, 0, 10, 0. മക്കിയാട്: 4, 0, 30, 0. പനവല്ലി: 15, 0, 20, 0. നിരവില്‍പ്പുഴ: 10, 110, 15, 3. കാട്ടിമൂല: 85, 0, 85,7. തോല്‍പ്പെട്ടി: 0, 0, 1, 5. വരയാല്‍: 6, 0, 15, 0. കല്ലോടി: 0, 0, 25, 0. വെള്ളമുണ്ട: 10, 0, 0, 0. അപ്പപ്പാറ: 11, 0, 0, 0. മാനന്തവാടി: 200, 0, 0, 0. കൈതക്കൊല്ലി: 15, 0, 2, 0. ആലാറ്റില്‍: 23, 0, 0, 0. കുന്നുമ്മല്‍ അങ്ങാടി: 0, 0, 25, 0. കാരക്കാമല: 0, 200, 30, 0.
മാനന്തവാടി ബ്ലോക്കിലെ കാട്ടിമൂല സംഘത്തിന്റെ 240 ബാഗ് കാലിത്തീറ്റയും 50 ടണ്‍ പച്ചപ്പുല്ലും കനത്ത മഴയില്‍ നശിച്ചിട്ടുമുണ്ട്.
ബത്തേരി ബ്ലോക്ക്
മീനങ്ങാടി: 0, 500, 0, 0. ബത്തേരി: 0, 1650, 50, 0. അമ്പലവയല്‍: 0, 400, 0, 0.
പനമരം ബ്ലോക്ക്
പെരിക്കല്ലൂര്‍: 25, 0, 10, 2. പനമരം: 100, 1200, 0, 3. നടവയല്‍: 0, 60, 0, 0. വാകേരി: 0, 500, 0, 0. വരദൂര്‍: 3, 500, 0, 0. ചിറ്റാലൂര്‍കുന്ന്: 0, 120, 0, 0.
ചിത്രമൂല: 0, 70, 0, 0. ചീക്കല്ലൂര്‍: 0, 120, 0, 0. പള്ളിക്കുന്ന്: 12, 180, 0, 0. സീതാമൗണ്ട്: 0, 100, 0, 0.ശശിമല: 0, 100, 0, 0. പുല്‍പ്പള്ളി: 0, 800, 0, 0. മുള്ളന്‍കൊല്ലി: 18, 90, 0, 0. പാമ്പ്ര: 0, 260, 0, 0. കായക്കുന്ന്: 0, 50, 0, 0. കബനിഗിരി: 0, 300, 10, 0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.