വെള്ളത്തിൽ മുങ്ങിയ നെല്ല് കൊയ്തെടുത്ത് കർഷകക്കൂട്ടം
text_fieldsമാനന്തവാടി: കൃഷിയിറക്കാൻ വൈകിയതിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ മുങ്ങിയ നെൽകൃഷി കൊയ്തെടുത്ത് കർഷകക്കൂട്ടായ്മ. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ പാടശേഖര സമിതിക്ക് കീഴിൽ കക്കടവിലെ അഞ്ച് കർഷകരാണ് കണ്ണീർക്കയത്തിലായത്.
നഞ്ചകൃഷി വൈകിയതാണ് പുഞ്ചകൃഷി വൈകാൻ കാരണമായത്. മഴ ചെറുതായി മാറിനിന്നതോടെ കൊയ്ത്തുയന്ത്രം എത്തിച്ച് നെല്ല് കൊയ്ത് എടുക്കുകയായിരുന്നു.
പ്രദേശത്തെ കർഷകരായ കരിന്തോളിൽ തോമസ്, പേര്യ കോട്ടിൽ സിനോജ്, വെണ്ടർ മാലിയിൽ ബേബി, തരി പോട്ടുമ്മൽ രാജീവൻ, സജീവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്ത് പൊന്നി നെൽവിത്താണ് വിതച്ചത്. വിതച്ചത് കൊയ്യാൻ കഴിയാത്ത ഈ കർഷകരുടെ ദുരിതം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.