സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; ഡി.സി.സി പ്രസിഡന്റിനെതിരെ പരാതി
text_fieldsമാനന്തവാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതിനെ തുടര്‍ന്ന് തനിക്കെതിരെ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് വ്യക്തിപരമായി അപമാനിക്കുന്നവിധത്തില്‍ പ്രസംഗിച്ചെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയതായി പാലയാണ മന്തട്ടില്‍ വിജിത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പട്ടികവര്‍ഗ സംവരണ സീറ്റായ വെള്ളമുണ്ട ഡിവിഷനില്‍ മത്സരിച്ച് പരാജയപ്പെട്ട തന്നെ ആക്ഷേപിക്കുന്നവിധത്തില് 2021 നവംബര്‍ 22ന് വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലാണ് പ്രസംഗിച്ചത്.
ശാരീരിക പ്രയാസം കാരണം യോഗത്തില്‍ പങ്കെടുക്കാതിരുന്ന തന്നെ ഈ വിവരം സഹപ്രവര്‍ത്തകരാണ് അറിയിച്ചത്. കാണാന്‍ ഫിഗറില്ലാത്തവരെ മത്സരിപ്പിെച്ചന്നായിരുന്നു പ്രസംഗം. രാഹുല്‍ഗാന്ധി എം.പിക്കും എ.ഐ.സി.സിക്കും കെ.പി.സി.സിക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തന്നെയും പട്ടികവര്‍ഗ വിഭാഗത്തെയും സ്ത്രീത്വത്തെയും അപമാനിച്ച എന്‍.ഡി. അപ്പച്ചനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പാര്‍ട്ടി അനുകൂല നടപടിയുണ്ടാവാത്തതിനാലാണ് സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷനും എസ്.എം.എസ് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പിതാവ് കേളുവും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.