പച്ചപുതച്ച് ചേകാടി
text_fieldsമാനന്തവാടി: കാലാവസ്ഥ വ്യതിയാനത്തിന്റെ ആകുലതകൾക്കിടയിലും ചേകാടി ഗ്രാമം പച്ചപുതച്ച് നിൽക്കുന്നത് യാത്രക്കാരുടെ കണ്ണിന് കുളിർമയേകുന്നു. തിരുനെല്ലി, പുൽപള്ളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേകാടി പാലത്തിന് സമീപത്ത് കണ്ണെത്താദൂരം നെൽപാടങ്ങൾ പച്ചവിരിച്ച് നിൽക്കുന്നുണ്ട്. കർക്കടകത്തിൽ തന്നെ നിലമൊരുക്കി വിത്ത് വിതച്ചു ചിങ്ങത്തിലെ ആദ്യവാരത്തിൽ ഞാറ് നടുകയും ചെയ്തു. വലിച്ചൂരി, ഗന്ധകശാല, ജീരകശാല വിത്തുകളും കൃഷിഭവനിൽനിന്ന് ലഭിച്ച അത്യുൽപാദന ശേഷിയുള്ള വിത്തുകളുമാണ് കൃഷിക്കായി ഉപയോഗിച്ചത്. പച്ചപുതച്ച് ചേകാടികാലവർഷം ചതിക്കുകയും ജലസേചന പദ്ധതികൾ ഇല്ലാതാകുകയും ചെയ്തതോടെ നാട്ടി വറ്റിവരണ്ട സ്ഥിതിയിലായി. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ലഭിച്ച മഴ ഞാറുകൾക്ക് പുതുജീവനേകുകയും കളനീക്കൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. ഇനി നെല്ല് കൊയ്തെടുക്കും വരെ കർഷകരുടെ മനസ്സിൽ ആധിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.