സി.ഐയുടെ മുന്നിലെ പരാതിക്കാരന്റെ പാട്ട് വൈറൽ
text_fieldsമാനന്തവാടി: പരാതി നൽകാൻ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിയ പനമരം കൈതക്കൽ കടവത്ത് അഷ്റഫ് മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന് മുന്നിൽ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതോടൊപ്പം കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലേക്ക് സ്ഥലം മാറി പോകുന്ന സി.ഐക്ക് ഓർമയിൽ തങ്ങിനിൽക്കുന്ന യാത്രയയപ്പ് കൂടിയായി അഷ്റഫിന്റെ പാട്ട്. 1985 മുതൽ തെരുവുകളിൽ ദഫ് മുട്ടി പാട്ട് പാടാറുണ്ടായിരുന്നു അഷറഫ്. 10 വർഷക്കാലം തുടർന്നു.
പിന്നീട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലിക്ക് ചേർന്നു. ഇപ്പോൾ തൈലം നിർമിച്ച് വിൽപന നടത്തുകയാണ്. പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുമ്പോൾ എസ്.എച്ച്.ഒ നല്ലൊരു കലാസ്വാദകനാണെന്ന് അഷ്റഫിന് വിവരം ലഭിച്ചിരുന്നു. അഷ്റഫ് പഴയകാല ഗായകനാണെന്നറിഞ്ഞ അബ്ദുൽ കരീം മുറിയിലേക്ക് വിളിച്ച് വരുത്തി പാട്ട് പാടിക്കുകയായിരുന്നു.
മാനന്തവാടി സ്റ്റേഷനിൽനിന്ന് റിലീവ് ചെയ്യുന്ന നിമിഷത്തിലെ അഷ്റഫിന്റെ ഗാനം അപ്രതീക്ഷിത യാത്രയയപ്പ് കൂടിയായി. പാട്ട് അവസാനിച്ചപ്പോൾ ആലിംഗനം ചെയ്താണ് സി.ഐ അഷ്റഫിനെ യാത്രയാക്കിയത്. ദൃശ്യങ്ങൾ സഹപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ തരംഗമായി മാറി. യേശുദാസും വയലാറുമാണ് ആരാധനപാത്രങ്ങൾ. അതിനാൽതന്നെ പഴയകാല ഗാനങ്ങളാണ് ആലപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.