വനിത വക്കീലിനോട് സി.െഎ അപമര്യാദയായി പെരുമാറിയതായി പരാതി
text_fieldsമാനന്തവാടി: വനിത വക്കീലിനോട് സി.ഐ അപമര്യാദയായി പെരുമാറിയതായി പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മുകുന്ദനെതിരെയാണ് പരാതി ഉയർന്നത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും സാമൂഹിക പ്രവർത്തകയുമായ അഡ്വ. ഗ്ലാഡിസ് ചെറിയാനോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ മാനന്തവാടി ടൗണിലാണ് സംഭവം. ഷോപ്പിന് പുറത്ത് ചെരിപ്പ് വാങ്ങാൻ നിന്നപ്പോൾ എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയെന്നാണ് ആേക്ഷപം. എന്തിനാണ് നിൽക്കുന്നതെന്ന ഓഫിസറുടെ ചോദ്യത്തിന്, ചെരിപ്പ് വാങ്ങാനാണെന്നു പറഞ്ഞപ്പോൾ കല്യാണക്കത്ത് ഉണ്ടെങ്കിേല ചെരിപ്പ് വാങ്ങാൻപറ്റൂ എന്നായിരുന്നു മറുപടി. പിന്നീട് ചെരിപ്പ് കടക്കാരനോട് കട പൂട്ടാനും എസ്.എച്ച്.ഒ നിർദേശിച്ചു.
കടപൂട്ടിയതിനെ തുടർന്ന് പോകാനൊരുങ്ങിയ അഡ്വക്കറ്റിനോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. സാമൂഹിക പ്രവർത്തകയായ അവർ കമ്മ്യൂണിറ്റി കിച്ചനിലേക്കാണെന്നു പറഞ്ഞപ്പോൾ സത്യവാങ്മൂലം കരുതിയിട്ടുണ്ടോ എന്ന് ചോദിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. മുഖ്യമന്ത്രി, കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയെന്ന് ഗ്ലാഡിസ് ചെറിയാൻ പറഞ്ഞു. അതേസമയം, പൊലീസിെൻറ ഔദ്യേഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വക്കീലിനെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ വ്യക്തമാക്കി.
ബാർ അസോ. പ്രതിഷേധിച്ചു
മാനന്തവാടി: മുൻ പഞ്ചായത്ത് പ്രസിഡൻറും അഭിഭാഷകയുമായ ഗ്ലാഡിസ് ചെറിയാനെ മാനന്തവാടി സി.ഐ. മുകുന്ദൻ പൊതുസ്ഥലത്ത് അപമാനിച്ചതിൽ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.
കോവിഡ് രോഗികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി സാമൂഹിക അടുക്കളയിൽ പ്രവർത്തിച്ചുവരുന്നതിനിടെ ചെരിപ്പ് പൊട്ടിയപ്പോൾ മാനന്തവാടിയിലെ ഷോപ്പിൽ ചെരിപ്പ് വാങ്ങാൻ ചെന്ന വക്കീലിനോട് അപമാര്യദയായി പെരുമാറിയ സി.ഐക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു. അഭിഭാഷകരായ വി.കെ. സുലൈമാൻ, എൻ.കെ. വർഗീസ്, സത്താർ മായൻ, ഷാജു കെ. ജോസഫ്, മനോജ്കുമാർ, ഒ.ടി. ജെയിംസ്, സന്ദേശ് സോമൻ, കെ.എസ്. രമേഷ്, പി.ജെ. ജോർജ്, ജവഹർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.