മാനന്തവാടി സ്റ്റേഷന് ഓഫിസര്‍ക്കെതിരെ വീണ്ടും പരാതി
text_fieldsമാനന്തവാടി: കോവിഡ് വ്യാപന പ്രതിരോധത്തിെൻറ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ കാല്‍നടക്കാരെപ്പോലും പീഡിപ്പിച്ചതായി നേരത്തേ പരാതി ഉയര്‍ന്ന മാനന്തവാടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് (എസ്.എച്ച്.ഒ) എതിരെ വീണ്ടും പരാതി. പൊതുപ്രവര്‍ത്തകന്‍കൂടിയായ വരടിമൂല മടത്തുകുറ്റിയില് കെ.പി. വിജയനാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.
70 വയസ്സുള്ള നിത്യരോഗിയായ വിജയന് ശനിയാഴ്ച വൃക്കരോഗിയായ മകെൻറ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുന്നതിന് ഡിവൈ.എസ്.പി ഓഫിസിലേക്ക് നടന്നുപോകുമ്പോള്‍ എസ്.എച്ച്.ഒ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
യാത്ര സംബന്ധിച്ച് എല്ലാ രേഖകളും കാണിച്ചിട്ടും ഉദ്യോഗസ്ഥൻ ധിക്കാരപരമായി പെരുമാറിയതായാണ് പരാതി. എസ്.എച്ച്.ഒക്കെതിരെ ഇതിനുമുമ്പും പലരും ജില്ല െപാലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. സി.ഐ.ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ ഭാരവാഹികളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.