മലയോര ഹൈവേ നിർമാണം; ഇന്നു മുതൽ മാനന്തവാടിയിൽ ഗതാഗത നിയന്ത്രണം
text_fieldsമാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ രണ്ടുമാസത്തേക്ക് മാനന്തവാടി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2023 ഫെബ്രുവരി അവസാനം വരെയാണ് നിയന്ത്രണം.
നഗരസഭ, പൊലീസ്, റവന്യൂ, കെ.എസ്.ആർ.ടി.സി വകുപ്പുകളുടെ ചർച്ചയിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. റോഡ് പ്രവൃത്തികൾ നടന്നു വരുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, തഹസിൽദാർ എൻ.ജെ അഗസ്റ്റിൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ മാനേജർ, ഊരാളുങ്കൽ സൊസൈറ്റി എൻജിനീയർ എന്നിവർ സംബന്ധിച്ച യോഗത്തിലാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.
ഗതാഗത നിയന്ത്രണങ്ങൾ
- തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസുകൾ അടക്കമുള്ള വാഹനങ്ങൾ മാർക്കറ്റ് ഭാഗത്തുനിന്നു തിരിഞ്ഞ് ചെറ്റപ്പാലം ബൈപാസ് വഴി മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.
- ചെറ്റപ്പാലത്തും ഭാഗത്തുനിന്ന് ബൈപാസ് വഴി എരുമത്തെരുവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിക്കും.
- മാനന്തവാടിയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വൺവേ വഴിയാകും വാഹനങ്ങൾ കടന്നുപോകുക.
- തലശ്ശേരി ഭാഗത്ത് നിന്ന് ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾക്ക് കണിയാരം ജി.കെ.എം ഹൈസ്കൂൾ സമീപത്തുകൂടി ചൂട്ടക്കടവ് വഴി ടൗണിലേക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.