മലയോര ഹൈവേ നിർമാണം ഇഴയൽ; നഗരസഭ പ്രക്ഷോഭത്തിന്
text_fieldsമാനന്തവാടി: നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമാണത്തിലെ മെല്ലെപ്ക്പ്പോ നടക്കില്ലെന്നും ഒരു മാസത്തിനകം നിർമാണ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നഗരസഭ ഭരണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മലയോര ഹൈവേയുടെ പണി മാനന്തവാടി നഗരത്തിൽ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും പണികൾ ഇഴഞ്ഞ് നീങ്ങുകയാണ്. ടൗണിലെ പ്രധാന റോഡായ കെ.ടി. ജങ്ഷൻ, എൽ.എഫ്. യു.പി സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ പണി തുടങ്ങിവെച്ചെങ്കിലും ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.
ഈ ഭാഗങ്ങളിൽ എപ്പോഴും ഗതാഗതക്കുരുക്കുമാണ്. സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. റോഡ് പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയാണെങ്കിൽ വരുംദിവസങ്ങളിൽ അത് ഗുണത്തെക്കാളേറെ ദോഷവും ചെയ്യുമെന്നും ഈ സാഹചര്യത്തിലാണ് നഗരസഭ പ്രത്യക്ഷസമരത്തിന് തയാറെടുക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.
വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ സി.കെ. രക്നവല്ലി, വൈസ് ചെയർപേഴ്സൻ ജേക്കബ്സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.വി. എസ് മൂസ. കൗൺസിലർമാരായ പി.വി. ജോർജ്, ഷിബു കെ. ജോർജ്, വി.യു. ജോയി, മാർഗരറ്റ് തോമസ്, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.