കോവിഡ്: വെള്ളമുണ്ട ഇരട്ട കൊലപാതകം വിചാരണ മാറ്റി
text_fieldsമാനന്തവാടി: ജില്ല സെഷൻസ് ജഡ്ജിയുടെ സി.എക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രമാദമായ വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ചൊവ്വാഴ്ച തുടങ്ങാനിരുന്ന വിചാരണ നീട്ടി. വിചാരണക്കായി പ്രതിയും ഏഴുസാക്ഷികളും ജില്ല കോടതിയില്‍ ഹാജരായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വിചാരണ നവംബർ 19 ലേക്ക് മാറ്റി.
2018 ജൂലൈ ആറിന് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവര്‍ വെട്ടേറ്റ് മരിച്ച കേസിലെ വിചാരണയാണ് ജില്ല കോടതിയില്‍ തുടങ്ങാനിരുന്നത്. 72 സാക്ഷികളുള്ള കുറ്റപത്രത്തിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള സാക്ഷികളെയായിരുന്നു ചൊവ്വാഴ്ച വിചാരണക്ക് വിളിപ്പിച്ചത്.
റിമാൻഡിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി തൊട്ടില്‍പ്പാലം കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.
പ്രതിക്കുവേണ്ടി നിയമ സഹായം നല്‍കാന്‍ അഡ്വക്കറ്റ് ഷൈജു മാണിശ്ശേരിയെ കോടതി നിയോഗിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം തയാറാക്കി നല്‍കി.
ദമ്പതികളെ കൊലപ്പെടുത്തി പത്തു പവനോളം സ്വര്‍ണാഭരണം പ്രതി മോഷണം നടത്തിയെന്നാണ് കേസ്. മാനന്തവാടി ഡിവൈ. എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിെല ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.