സി.വി. അന്നക്കുട്ടിക്ക് അവാർഡ്
text_fieldsമാനന്തവാടി: ഡോ. പി. നാരയണൻ നായർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് സി.വി. അന്നകുട്ടിക്ക് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പ്രഥമ എം.ബി.ബി.എസ് ഡോക്ടറും ആരോഗ്യ രംഗത്തെ മാതൃകയുമായ ഡോ. പി. നാരയണൻ നായരുടെ പേരിലാണ് ട്രസ്റ്റ് അവാർഡ് നൽകുന്നത്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 1967 മുതൽ വടക്കേ വയനാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പ്രസവ ശുശ്രൂഷാരംഗത്ത് സേവനം അനുഷ്ടിച്ച്, എഴുപത്തി എട്ടാം വയസിലും കർമനിരതയായതാണ് അന്നകുട്ടിയെ അവാർഡിന് അർഹമാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
26ന് 3.30ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ഡോ. കെ. വിജയകൃഷ്ണൻ, എൻ.യു. ജോൺ, കെ. ജോർജ് ജോസഫ്, ഡോ. സി.കെ. രജ്ഞിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.