ഡോക്ടർമാർ കൂട്ട അവധിയിൽ; മെഡിക്കൽ കോളജിലെ സായാഹ്ന ഒ.പി നിലച്ചു
text_fieldsമാനന്തവാടി: ഡോക്ടർമാർ കൂട്ടമായി അവധിയിൽ പോയതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളജിലെ സായാഹ്ന ഒ.പി.യുടെ പ്രവർത്തനം നിലച്ചു. ജൂനിയർ ഡോക്ടർമാരായിരുന്നു സായാഹ്ന ഒ.പിയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഇവർ പി.ജി എൻട്രൻസ് പരീക്ഷ എഴുതുന്നതിനായാണ് ഈ മാസം 21 വരെ അവധിയിൽ പ്രവേശിച്ചത്.
ഒ.പി നിലച്ചതോടെ ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്.
സായാഹ്ന ഒ.പി നിലച്ചതോടെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറെ അധികമായി നിയമിച്ചിട്ടുണ്ട്. എന്നാലും രോഗികളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. അടിയന്തരമായി ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സമരത്തിനുള്ള പുറപ്പാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.