Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാനന്തവാടിയെ...

മാനന്തവാടിയെ വർണാഭമാക്കി സംയുക്ത ക്രിസ്മസ് ആഘോഷം

text_fields
bookmark_border
മാ​ന​ന്ത​വാ​ടി​യി​ലെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം മ​ല​ബാ​ർ ഭ​ദ്രാ​സ​നാധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ സ്തെ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

മാ​ന​ന്ത​വാ​ടി​യി​ലെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം മ​ല​ബാ​ർ ഭ​ദ്രാ​സ​നാധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ സ്തെ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​ന്ത​വാ​ടി: എ​ക്യുമെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം മാ​ന​ന്ത​വാ​ടി​യെ വ​ർ​ണാ​ഭ​മാ​ക്കി. മാ​ന​ന്ത​വാ​ടി പ്ര​ദേ​ശ​ത്തു​ള്ള വി​വി​ധ അ​പ്പ​സ്തോ​ലി​ക സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്രി​സ്മ​സ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്ന​ത്. ക​ണി​യാ​രം സെ​ന്റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച റാ​ലി വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴ​ക്കാ​ട്ടും സെ​ന്റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച റാ​ലി വി​കാ​രി ഫാ. ​ബേ​ബി പൗ​ലോ​സും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ര​ണ്ട് റാ​ലി​ക​ളും ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഗ​മി​ച്ച് ടൗ​ൺ ചു​റ്റി ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. മ​നു​ഷ്യാ നീ ​നി​ന്നെ​ത്ത​ന്നെ വി​ല​മ​തി​ക്കു​ക ഒ​പ്പം മ​റ്റു മ​നു​ഷ്യ​രെ​യും എ​ന്നാ​ണ് ക്രി​സ്മ​സ് ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ സ്തെ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. എ​ക്യുമെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്റ് ഫാ. ​റോ​യി വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ആ​നി പോ​ൾ ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട്, സി​സ്റ്റ​ർ സ്റ്റ​ഫീ​ന, ജ​യിം​സ് മ​നേ​ലി​ൽ, എം.​കെ. പാ​പ്പ​ച്ച​ൻ, കെ.​എം. ഷി​നോ​ജ്, സോ​യി ആ​ന്റ​ണി, ജോ​സ് കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christmas celebrationEcumenical Christian Forum
News Summary - Ecumenical Christian Forum-christmas celebration
Next Story