തെരഞ്ഞെടുപ്പ് തോൽവി: ഇത്രയല്ലേ ഞാൻ പറഞ്ഞുള്ളൂ എന്ന് പി.കെ. ശ്രീമതി
text_fieldsമാനന്തവാടി: ശക്തികേന്ദ്രമായ മാനന്തവാടി നഗരസഭയിലും തവിഞ്ഞാലിലും പാർട്ടിക്കുണ്ടായ തോൽവിയിൽ മാനന്തവാടി ഏരിയ സമ്മേളനത്തിൽ വിമർശനം. ഉദ്ഘാടകയായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് വിമർശനത്തിെൻറ കെട്ടഴിച്ചത്. പരാജയത്തിന് കാരണം നേതാക്കളുടെ ജാഗ്രതക്കുറവാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർട്ടിയിൽ സംവിധാനമുണ്ട്. ഇതിൽ വിമർശിച്ചവരെ, പുറത്തിറങ്ങിയാൽ കണ്ടാൽ മിണ്ടാത്ത നേതാക്കൾ ഉണ്ട്. ഇവരാണ് തോൽവിക്ക് കാരണം. തോൽവിയെ ഗൗരവമായി കണ്ട് പരിഹാരം ഉണ്ടാക്കണമെന്നും അവർ പറഞ്ഞു. വേദിയിൽ ഉണ്ടായിരുന്ന നേതാവ് പരസ്യവിമർശനം വേണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഇത്രയല്ലേ ഞാൻ പറഞ്ഞുള്ളൂ എന്ന മറുപടിയാണ് ടീച്ചർ നൽകിയത്. ടീച്ചറുടെ വിമർശനം പ്രതിനിധി സമ്മേളനത്തിലും ചർച്ചയായതായി സൂചനയുണ്ട്.
സി.പി.എം മാനന്തവാടി ഏരിയ സമ്മേളനം
മാനന്തവാടി: കോവിഡ് മഹാമാരിയെ ലോകത്ത് ഫലപ്രദമായി പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് സർക്കാറുകളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അവകാശപ്പെട്ടു. സി.പി.എം മാനന്തവാടി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊലീസിലെ ചില ക്രിമിനലുകളാണ് സർക്കാറിനെ അപമാനപ്പെടുത്തുന്നത്. ചെറിയ സംഭവങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കുകയാണെന്നും അവർ ആരോപിച്ചു. പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എം.എൽ.എ, കെ.വി. മോഹനൻ, എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, എം. രജീഷ്, സണ്ണി ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.