നിർബന്ധിച്ച് കടയടപ്പിച്ചെന്ന്; ഉടമ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsമാനന്തവാടി: ആരോഗ്യവകുപ്പും പൊലീസും ബലമായി പലചരക്ക് കട അടപ്പിച്ചെന്ന പരാതിക്ക് പിന്നാലെ കടയുടമ ആത്മഹത്യക്ക് ശ്രമിച്ചു. ഒണ്ടയങ്ങാടി പള്ളിതാഴെയിലെ പലചരക്ക് വ്യാപാരി കക്കാട്ടിൽ ബേബിയെ (54) ഗുരുതരാവസ്ഥയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വിഷം കഴിച്ച് വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ബേബിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ ഒമ്പതിനാണ് ഒരു കാരണവുമില്ലാതെ കട അടപ്പിച്ചതെന്നും ആരോഗ്യവകുപ്പ് മുൻവൈരാഗ്യം തീർക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. ബേബിയുടെ മകൾ ആര്യ ഒരാഴ്ചയായി പഠനത്തിനും പരീക്ഷ എഴുതാനുമായി പടിഞ്ഞാറത്തറയിലെ ബന്ധുവീട്ടിലായിരുന്നു.
ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വരുന്നവഴി ക്ഷീണം തോന്നിയതിനെ തുടർന്ന് വിൻസെൻറ് ഗിരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടുകയും, പരിശോധനയിൽ കോവിഡ് പോസറ്റിവായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽനിന്നും ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഡിസ്ചാർജ് ചെയ്തത്. ഒരാഴ്ചയോളമായി വീട്ടിലില്ലാതിരുന്ന മകളുടെ പേരുപറഞ്ഞാണ് രാവിലെ ഒമ്പതിന് പിതാവിെൻറ പലചരക്ക് കട ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പൂട്ടിച്ചത്. ബന്ധുക്കൾ കട തുറന്ന് പ്രവർത്തിപ്പിക്കാം എന്നു പറഞ്ഞിട്ടും ആരോഗ്യ വകുപ്പ് അനുമതി നൽകിയില്ല. കഴിഞ്ഞമാസം ബേബിക്ക് കോവിഡ് പോസിറ്റിവായതിന്നെ തുടർന്ന് കട 20 ദിവസത്തോളം അടച്ചിട്ടിരുന്നു. ഒരാഴ്ച മുമ്പാണ് പലരുടെ കൈയിൽ നിന്നും പണം കടം വാങ്ങി വീണ്ടും തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.