വനഭൂമി കൈയേറി റോഡ് നിർമാണം: പ്രതികൾ റിമാൻഡിൽ
text_fieldsമാനന്തവാടി: വനഭൂമി ൈകയേറി റോഡ് നിർമിച്ച സംഭവത്തിൽ അറസ്റ്റിലായ നാലുപേർ റിമാൻഡിൽ. തിരുനെല്ലി ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ പിടിച്ചെടുത്ത വനഭൂമിയിലൂടെ അനധികൃതമായി റോഡ് വെട്ടിയ കേസിൽ എസ്റ്റേറ്റ് മാനേജറടക്കം നാലുപേരാണ് അറസ്റ്റിലായത്.
എസ്റ്റേറ്റ് മാനേജർ കർണാടക കൂർഗ് കുർച്ചി ബിരുഗയിലെ എ.എം. ബിപിൻ (36), അസി. മാനേജർ മലപ്പുറം നറുകര സുനന്ദ ഭവനിൽ കെ. വിജയകുമാർ (61), ജീവനക്കാരായ കർണാടക കൂർഗ് മടിക്കേരി കുന്തച്ചേരിയിലെ എം.ആർ. അശോക (37), വീരാജ്പേട്ടയിലെ സെന്തിൽ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 31നാണ് ഇവർ വനഭൂമിയിലൂടെ മൂന്നുമീറ്റർ വീതിയിൽ 18 മീറ്റർ റോഡ് വെട്ടിയത്. മുമ്പുണ്ടായിരുന്ന പഴയ റോഡ് നവീകരിക്കുകയും ചെയ്തു. വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദിെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഫോറസ്റ്റർമാരായ വി.കെ. ദാമോദരൻ, കെ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമായ എം. മാധവൻ, ടി.ജെ. അഭിജിത്ത്, ഡി.ആർ. പ്രപഞ്ച് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.