ലക്ഷങ്ങളുടെ ക്രമക്കേട്: മുൻ കൃഷി അസി. ഡയറക്ടർ അറസ്റ്റിൽ
text_fieldsമാനന്തവാടി: പണാപഹരണക്കേസിൽ മുൻ കൃഷി അസി. ഡയറക്ടർ ബാബു അലക്സാണ്ടറെ വയനാട് വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൽ റഹീമും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി കൃഷി അസി. ഡയറക്ടറായിരിക്കെ 2013 മുതൽ 2017 വരെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് കാഷ് ബുക്കിൽ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാൽ കോടിയോളം രൂപ പിൻവലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും, മറ്റ് ക്രമക്കേടുകൾ നടത്തിയതിനും 2019ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പ് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ഇയാളെ സർവിസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
2013 ജൂൺ മുതൽ കാഷ് ബുക്കിൽ രേഖപ്പെടുത്താതെയും, കണ്ടിജൻറ് ബില്ലുകൾ ഇല്ലാതെയും 81,92,075 രൂപ ഇയാൾ പിൻവലിച്ചതായാണ് പ്രധാന ആരോപണം. ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് 3,30,000 രൂപ മാതാപിതാക്കളുടെയും കീഴ്ജീവനക്കാരിയുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
വ്യാജ ബിൽ തയാറാക്കി 1,10,000 തട്ടി. ആത്മ, പി.എം.കെ.എസ് .വൈ സ്കീമുകളുടെ പേരിൽ തട്ടിപ്പ് നടത്തി തുടങ്ങിയ നിരവധി ക്രമക്കേടുകളും നടത്തി.
2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ധനവിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ല ധനകാര്യവകുപ്പിന് നിര്‍ദേശം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.