ജൈത്രയാത്രയുമായി ഗ്രാമവണ്ടി; നെഞ്ചിലേറ്റി യാത്രക്കാർ
text_fieldsമാനന്തവാടി: യാത്രാ ക്ലേശം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച ഗ്രാമ വണ്ടി ജൈത്രയാത്രതുടരുന്നു. ബസിനെ ഇരുൈകയും നീട്ടി സ്വീകരിച്ചും നെഞ്ചിലേറ്റിയും യാത്രക്കാരും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് മാനന്തവാടി പള്ളിക്കൽ കാരക്കുനി വഴി ജില്ലയിലെ എക അർബുദ ചികിത്സ കേന്ദ്രമായ നല്ലൂർനാട് അംബേദ്കർ ആശുപത്രി വരെയാണ് ഗ്രാമവണ്ടി സര്‍വിസ് നടത്തുന്നത്.
ഗ്രാമമേഖലകളിലെ യാത്രകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഗ്രാമവണ്ടി സര്‍വിസുകള്‍ പലതും പാതിവഴിയില്‍ മുടങ്ങുന്ന കാഴ്ചകള്‍ക്കിടെയാണ് വയനാട്ടില്‍ നിന്നുള്ള ഈ ബസ് വിജയക്കുതിപ്പ് തുടരുന്നത്. കെ.എസ്.ആര്.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിയിലൂടെ സര്‍വിസ് ആരംഭിച്ച ജില്ലയിലെ ആദ്യ റൂട്ടാണിത്. 2023 ജനുവരി ആറിന് അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്ത ആരംഭിച്ച സര്‍വിസ് ഒരു വര്‍ഷത്തേക്ക് അടുക്കുമ്പോള്‍ വരുമാന കാര്യത്തിലും ബഹുദൂരം മുന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കാരക്കുനി അധ്യാപക പഠന കേന്ദ്രം, ചേമ്പിലോട് എൽ.പി സ്കൂളിലേക്കും ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് സഞ്ചരിച്ചിരുന്നത്. കാരക്കുനി കേന്ദ്രീകരിച്ച് സ്വാശ്രയ സംഘത്തിന്റെ രണ്ട് ടാക്സി ജീപ്പുകളായിരുന്നു എക യാത്രാ മാർഗം. ഇപ്പോൾ മേഖലയിലെ ജനങ്ങള്‍ക്ക് ഗ്രാമവണ്ടി ഏറെ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.