പിലാക്കാവിൽ പള്ളിയുടെ ഗ്രോട്ടോ തകർത്തു
text_fieldsമാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ പിലാക്കാവിൽ ഗ്രോട്ടോ തകർത്ത നിലയിൽ കാണപ്പെട്ടു. വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഗ്രോട്ടോയാണ് സാമൂഹിക വിരുദ്ധർ തകർത്തത്. പിലാക്കാവ് ടൗണിൽ സ്കൂളിന് മുന്നിൽ റോഡരികിലായി സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയുടെ ചില്ലുകളും രൂപവുമാണ് തകർത്തത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പള്ളി അധികൃതർ മാനന്തവാടി പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
‘ഗ്രോട്ടോ തകർത്തവരെ പിടികൂടണം’
മാനന്തവാടി: പിലാക്കാവ് പള്ളിയുടെ ഗ്രോട്ടോ തകർത്ത് പ്രദേശത്തെ ശാന്തമായ അന്തരീക്ഷവും മതസൗഹാർദവും തകർക്കാൻ ലക്ഷ്യമിട്ടറങ്ങിയ സാമൂഹികവിരുദ്ധരെ ഉടൻ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് പിലാക്കാവ് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുമ്പും ഗ്രോട്ടോ തകർക്കപ്പെട്ടപ്പോൾ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് തക്കതായ ശിക്ഷ നൽകാത്തതിന്റെ പരിണത ഫലമാണ് മേൽ സംഭവം. പിലാക്കാവ് പ്രദേശത്ത പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകാനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി. എച്ച്. അബൂബക്കർ അധ്യക്ഷത വഹിച്ചു. മുജീബ് കോടിയാടൻ, വി.യു. ജോയി, സുഹൈർ , ജോസഫ് മാടപ്പളളിക്കുന്നേൽ, സി. കൃഷ്ണൻ, വിജയൻ പിലാക്കാവ് , പി. സലീം, കൃഷ്ണൻ കോരിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.