മാവോവാദികൾക്കായി ഹെലികോപ്ടർ നിരീക്ഷണം
text_fieldsമാനന്തവാടി: മാവോവാദികൾക്കായി പൊലീസ് ഹെലികോപ്ടറിൽ ആകാശ നിരീക്ഷണം നടത്തി. ഉഡുപ്പിയിൽ മാവോവാദി കമാൻഡർ വിക്രം ഗൗഡ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
വിക്രം ഗൗഡക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ട് ആറളം, വയനാട് വനമേഖലയിലേക്ക് നീങ്ങിയതായുള്ള സൂചനകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. വയനാട്ടിലെ തിരുനെല്ലി, തവിഞ്ഞാൽ, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം വനമേഖലയിലും കർണാടക അതിർത്തി വനമേഖലയിലുമാണ് കഴിഞ്ഞ ദിവസം നിരീക്ഷണ പറക്കൽ നടത്തിയത്. വയനാട് അഡീഷനൽ എസ്.പി ടി.എൻ സജീവന്റെ നേതൃത്വത്തിലാണ് കമാൻഡോ സംഘം നടപടി സ്വീകരിച്ചത്. അതേസമയം, വയനാടൻ കാടുകളിൽ കഴിഞ്ഞ ഏഴു മാസത്തോളമായി മാവോവാദി സാന്നിധ്യമില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.