റോഡരികിലെ അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsമാനന്തവാടി: നഗരത്തിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മാനന്തവാടി പഞ്ചായത്ത് ബസ്സ്റ്റാൻഡ്^പെരുവക റോഡിെൻറ ഇരുവശത്തുമായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് ദുരിതമാകുന്നത്.
വീതി കുറവായിരുന്ന റോഡ് അടുത്തിടെയാണ് 10 മീറ്റർ വീതി കൂട്ടി നവീകരിച്ചത്. ഇതോടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും പതിവായി.
വാഹനങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടാൻ തുടങ്ങി. ബസുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഈ റോഡിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററും പ്രവർത്തിക്കുന്നുണ്ട്. റോഡരികിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.
അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണ് നടത്തിയതെന്നും ആരോപണമുണ്ട്.
ഓവുചാലുകൾക്കു മീതെ വളരെ ഉയരത്തിൽ സ്ലാബുകൾ പാകിയതിനാൽതന്നെ വ്യാപാര സ്ഥാപനങ്ങളിലെ പാർക്കിങ്ങും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തര പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.