കടുവഭീതിയിൽ അയിനാറ്റിലുകാർ
text_fieldsമാനന്തവാടി: കടുവഭീതിയിലായി മാനന്തവാടി നഗരത്തിൽനിന്ന് വിളിപ്പാടകലെയുള്ള എരുമത്തെരുവ് ഗ്യാസ് റോഡ് അയിനാറ്റിൽ പ്രദേശം. ബുധനാഴ്ച രാവിലെ പാൽ അളക്കാൻ എത്തിയവരാണ് കാൽപാട് കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ബേഗൂർ റേഞ്ചർ കെ. രാഗേഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കാൽപാട് കടുവയുടേതെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് ആർ.ആർ.ടി സംഘവും തലപ്പുഴ സെക്ഷൻ വനം ജീവനക്കാരും തേയില തോട്ടത്തിലുൾപ്പെടെ പരിശോധന നടത്തി. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.
തൃശ്ശിലേരി കൈതവള്ളിയിലും കടുവയുടെ കാൽപാട് കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. കൈതവള്ളി മഠം ശ്രീനിവാസന്റെ വീടിന് സമീപത്താണ് തിങ്കളാഴ്ച വൈകീട്ടോടെ കാൽപാടുകൾ ശ്രദ്ധയിൽപെട്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് പരിശോധന നടത്തുകയും കാൽപാട് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൃഷി ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.