സ്ത്രീത്വത്തെ അപമാനിച്ചെന്ന്; ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനെതിരെ പരാതി
text_fieldsമാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് വയനാട് ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനെതിരെ യുവതി. വെള്ളമുണ്ട പാലിയാണ മന്തട്ടിൽ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും പട്ടികവർഗ വിഭാഗത്തെയും സ്ത്രിത്വത്തെയും അപമാനിച്ച എൻ.ഡി. അപ്പച്ചനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി, പട്ടികവർഗ കമീഷനും, എസ്.എം.എസ് ഡിവൈ.എസ്.പിക്കും പരാതി നൽകിയതായി യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിൽ പട്ടികവർഗ വനിത സംവരണ സീറ്റിൽ മത്സരിച്ച് തോൽക്കാൻ കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതിനാൽ ആണെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞതിന് തെളിവ് തന്‍റെ പക്കൽ ഉണ്ട്. ഈ തെളിവുകൾ വെച്ച് കോൺഗ്രസിനും ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ വ്യക്തിപരമായും സ്ത്രീത്വത്തെയും അവഹേളിച്ച ഡി.സി.സി പ്രസിഡന്‍റ് രാജിവെക്കണമെന്നും കോൺഗ്രസ്സിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും യുവതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.