ആറു പതിറ്റാണ്ടിനുശേഷം ജോൺ കെയ് വീണ്ടും വയനാട്ടിലേക്ക്
text_fieldsമാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും മലബാറിന്റെ ചരിത്രത്തെക്കുറിച്ചും പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ കെയ് ആറു പതിറ്റാണ്ടിനു ശേഷം വീണ്ടും വയനാട്ടിലേക്ക് എത്തുന്നു. ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോൺ കെയ് എത്തുന്നത്.
20ാം വയസ്സിലാണ് ജോൺ കെയ് മുമ്പ് വയനാട്ടിൽ വന്നത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കലക്ടർ വില്യം ലോഗൻ എഴുതിയ മലബാർ മാന്വലിനെക്കുറിച്ചും കേരളത്തിന്റെ സുഗന്ധ ദ്രവ്യ വ്യാപാരത്തെക്കുറിച്ചും വിശദമായ പഠനം നടത്തിയ വ്യക്തിയാണ് ജോൺ കെയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.