കളരിയുടെ അകത്തളങ്ങളില്‍ സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍
text_fieldsമാനന്തവാടി: കമ്മന കടത്തനാടന്‍ കളരിയുടെ അകത്തളങ്ങളില്‍ കളരിയുടെ വായ്ത്താരികള്‍ക്ക് കാതോര്‍ക്കുകയാണ് പെണ്‍കൂട്ടം. കളരിയുടെ അവധിക്കാല ക്യാമ്പിലും പതിവ് പരിശീലന കളരിയിലുമായി നിരവധി കുട്ടികളാണ് കളരിസംഘങ്ങളിലെത്തുന്നത്. ഇവരിലേറെയും പെണ്‍കുട്ടികളാണ്. മെയ്പയറ്റ്, മുച്ചാണ് പയറ്റ്, കൈ കുത്തിപ്പയറ്റ് തുടങ്ങിയവയൊന്നും ഇപ്പോൾ കുട്ടികള്‍ക്ക് അന്യമല്ല.
സ്വയം പ്രതിരോധത്തിനും വ്യക്തിവികാസത്തിനും ഉപകരിക്കുന്ന പാഠങ്ങള്‍ക്കായി കളരിയിലിറങ്ങുകയാണ് ഈ പെൺബാല്യം. വിവിധ പ്രായത്തിലുള്ള നിരവധി കുട്ടികളാണ് ഈ അവധിക്കാലം പൂര്‍ത്തിയാവുന്നതോടെ സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നത്.'മികച്ച ശാരീരികക്ഷമതയാണ് കുട്ടികള്‍ കളരിമുറകളിലൂടെ കൈവരിക്കുന്നത്. ഫാസ്റ്റ്ഫുഡ് സംസ്കാരം വഴി കുട്ടികളില്‍ പൊണ്ണത്തടി ഉൾപ്പെടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാലത്ത് ഒരു പരിധിവരെ അവയെ പ്രതിരോധിക്കാൻ കളരികൊണ്ട് സാധിക്കും'. -കമ്മന കടത്തനാടന്‍ കളരി സംഘം ഗുരുക്കള്‍ കെ.എഫ്. തോമസ് പറഞ്ഞു.
കെ.എഫ്. തോമസ്, ടി.എന്‍. നിഷാദ്, സി.കെ. ശ്രീജിത്ത്, എം.എസ്. ഗണേഷ്, ഇ.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. കമ്മന കടത്തനാടന്‍ കളരിയില്‍ നടന്ന പരിശീലന ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഡിവിഷന് മെംബര്‍ കെ. വിജയന് അധ്യക്ഷത വഹിച്ചു. കെ.എഫ്. തോമസ് ഗുരുക്കള്‍, എ.കെ. റൈഷാദ്, പി. ഷിജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.