കർക്കടക വാവു ബലി; തിരുനെല്ലിയിൽ ഒരുക്കം പൂർണം
text_fieldsമാനന്തവാടി: തെക്കൻ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം കർക്കടക വാവ് ബലി ആഗസ്റ്റ് മൂന്നിന് നടക്കുമെന്ന് ക്ഷേത്ര ഭരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി പതിനായിരകണക്കിന് വിശ്വാസികൾ വാവുബലിക്കായി ക്ഷേത്രത്തിലെത്തും. ആഗസ്റ്റ് മൂന്നിന് പുലർച്ച മൂന്നുമുതൽ ഉച്ചക്ക് ഒരുമണി വരെ ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തർക്ക് സൗകര്യമുണ്ടായിരിക്കും. സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കാട്ടിക്കുളത്ത് വിശ്വാസികളുടെ വാഹനങ്ങൾ തടയാതെ ബലിതർപ്പണത്തിന് എത്തുന്ന എല്ലാ വാഹനങ്ങൾക്കും ക്ഷേത്രം വരെ എത്തുന്നതിനുള്ള സൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട്.
അമ്പലത്തിനടുത്ത് ആളുകളെ ഇറക്കിയ ശേഷം നിട്ടറ റോഡിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാപനാശിനി കരയിൽ കൂടുതൽ വാധ്യാന്മാരെയും ബലിസാധന കൗണ്ടറുകളും ഒരുക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ, മലബാർ ദേവസ്വം ബോർഡ് മെംബർ കെ. രാമചന്ദ്രൻ, ക്ഷേത്രം മാനേജർ പി.കെ. രാമചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധി ടി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.