കെ.പി.സി.സി ഭാരവാഹികൾ; പി.കെ. ജയലക്ഷ്മി ജനറൽ സെക്രട്ടറി, എൻ.കെ. വർഗീസ് സെക്രട്ടറി
text_fieldsമാനന്തവാടി: മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. മാനന്തവാടി ഗവ. കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 2005ൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2010ൽ വീണ്ടും പഞ്ചായത്ത് അംഗമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചപ്പോൾ വയനാട് പാർലമെൻറ് മണ്ഡലം വൈസ് പ്രസിഡൻറായി. 2011ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി. 2018 മുതൽ എ.ഐ.സി.സി അംഗമാണ്.
മാനന്തവാടി: അഭിഭാഷകനും കോൺഗ്രസ് നേതാവുമായ എൻ.കെ. വർഗീസ് കെ.പി.സി.സി സെക്രട്ടറി. 1968ൽ കോഴിക്കോട് ദേവഗിരി കോളജിൽ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡൻറായി പ്രവർത്തനം.
കോഴിക്കോട് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിെൻറ സജീവ പ്രവർത്തകനായി. കെ.എസ്.യു മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായി. പിന്നീട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറായി. 15 വർഷം ഡി.സി.സി ജനറൽ സെക്രട്ടറി. 2006ൽ മാനന്തവാടി പഞ്ചായത്ത് പ്രസിഡൻറായി. മാനന്തവാടി സർക്ൾ സഹകരണ യൂനിയൻ ചെയർമാനായും പ്രവർത്തിച്ചു. മാനന്തവാടി ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.