Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​;...

തദ്ദേശ തെരഞ്ഞെടുപ്പ്​; പാർട്ടികളിൽ സ്ഥാനാർഥി ചർച്ച സജീവം

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​; പാർട്ടികളിൽ സ്ഥാനാർഥി ചർച്ച സജീവം
cancel

മാനന്തവാടി: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ രാഷ്​ട്രീയ പാർട്ടികളിൽ സ്ഥാനാർഥി ചർച്ച സജീവമായി.

മത്സരത്തിന്​ ഒരുങ്ങിയ പലരും സംവരണം വന്നപ്പോൾ പുറത്തായി. അതേസമയം, സ്​ഥാനാർഥിയാകാൻ കരുക്കൾ നീക്കുന്നവരുടെ എണ്ണം കൂടി. അനുയോജ്യമായ സ്​ഥാനാർഥികളെ കണ്ടെത്താൻ നെട്ടോട്ടവും തുടങ്ങി.

നറു​െക്കടുപ്പ്​ സ്ഥാനാർഥി കുപ്പായങ്ങൾ തുന്നിയ ചിലരെ നിരാശരാക്കിയെങ്കിൽ ചിലർക്ക് പ്രതീക്ഷ വർധിപ്പിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല, നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.

ചില വാർഡുകളിൽ വനിത സ്ഥാനാർഥികളെ കണ്ടെത്തുകയാണ് രാഷ്​ട്രീയ പാർട്ടികൾക്കു മുന്നിലെ ഒരു കടമ്പ. പാർട്ടികൾ പട്ടികവർഗ സ്ഥാനാർഥികളെ കണ്ടെത്താനും തിരക്കിട്ട നീക്കത്തിലാണ്​. പട്ടികജാതി സ്ഥാനാർഥികളെയും കണ്ടെത്തണം.

എടവക ജില്ല പഞ്ചായത്ത് ഡിവിഷൻ പട്ടികജാതിക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഈ സീറ്റിലേക്ക് മത്സരിക്കാൻ മുന്നണികൾക്ക് ഡിവിഷനിൽ സ്ഥാനാർഥികൾ ഇല്ലാത്ത സ്ഥിതിയുണ്ട്​. അതുകൊണ്ടു തന്നെ ഇറക്കുമതി സ്ഥാനാർഥികളായിരിക്കും ഇവിടെ അങ്കം കുറിക്കുക.

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക് കൂടി സംവരണ നറുക്കെടുപ്പ് വരാനുണ്ട്​. പ്രമുഖ നേതാക്കൾ തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന കാര്യം അതോടെ തീരുമാനിക്കും.

കഴിഞ്ഞ തവണ ഇടതു മുന്നണിക്കായിരുന്നു ഗ്രാമപഞ്ചായത്തുകളിൽ മുൻതൂക്കം. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ യു.ഡി.എഫ്.ആധിപത്യം നിലനിർത്തിയപ്പോൾ മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം ഇടതുമുന്നണി നേടി. യു.ഡി.എഫിന്​ ഭരണം ലഭിച്ച കൽപറ്റ നഗരസഭ ജനതാദളി​െൻറ മുന്നണി മാറ്റത്തോടെ അവരെ കൈവിട്ടു. അവിടെയും ഇടതുപക്ഷം ഭരണം കൈപിടിയിൽ ഒതുക്കി.

പുതിയ രാഷ്​ട്രീയ സാഹചര്യങ്ങൾ അനുകൂലമാക്കാനും കൂടുതൽ പേരുടെ പിന്തുണ നേടാനും പാർട്ടികളും മുന്നണികളും സജീവമായി രംഗത്തുണ്ട്​. ഇപ്പോൾ ജനപ്രതിനിധികളായി തുടരുന്ന പലരും വീണ്ടും മത്സരത്തിനുള്ള ചരടുവലി നടത്തുന്നുണ്ട്​. പുതുമുഖങ്ങളെ ക​െണ്ടത്താനുള്ള ശ്രമങ്ങളും പാർട്ടികളിലുണ്ട്​. ​

സി.പി.എം സ്​ഥാനാർഥികളുടെ കാര്യത്തിൽ ചർച്ച ഏതാണ്ട്​ പൂർത്തിയായി വരുകയാണ്​​. അണിയറയിൽ സ്​ഥാനാർഥി പട്ടിക ഏതാണ്ട്​ തയാറാക്കി​.

മുസ്​ലിം ലീഗിലും മത്സരിക്കുന്നവരെ കുറിച്ച്​ ഏകദേശ ധാരണയായി​. ജില്ലയിൽ മുസ്​ലിം ലീഗ്​, പട്ടിക ജാതി, വർഗ സ്​ഥാനാർഥികളെയും രംഗത്തിറക്കും. കോൺഗ്രസിലും സ്​ഥാനാർഥി ചർച്ച സജീവമാണ്​. മറ്റു പാർട്ടികളും സ്വതന്ത്രന്മാരും മത്സരം ഉറപ്പിച്ച്​ കരുക്കൾ നീക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local body election
News Summary - Local body election
Next Story