റിസോർട്ടിലെ നിർമാണപ്രവൃത്തി ഭീഷണിയെന്ന് നാട്ടുകാർ
text_fieldsമാനന്തവാടി: റിസോർട്ടിലെ നിർമാണ പ്രവവൃത്തികൾ ഭീഷണിയാകുന്നതായി പ്രദേശവാസികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനിയിലെ റിസോർട്ടിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. അനധികൃതമായി മണ്ണെടുക്കലും കെട്ടിടനിർമാണവും റോഡിനും സമീപത്തുള്ള വീടുകൾക്കും ഭീഷണിയാവുകയാണ്. സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽ വെള്ളം കെട്ടിനിർത്തിയാണ് സ്വിമ്മിങ് പൂൾ പോലുള്ള പ്രവൃത്തികൾ നടക്കുന്നത്. അനധികൃതമായി കോഴിഫാം നടത്തുന്നതുമൂലം റോഡിലേക്ക് വെള്ളവും മാലിന്യങ്ങളും ഒഴുകിവരുന്നതിന് കാരണമാകുന്നുണ്ട്.
റിസോർട്ടിലെ നിർമാണ പ്രവർത്തി കാരണം പ്രദേശത്ത് ഒരുവർഷം മുമ്പ് നിർമിച്ച കെട്ടിടങ്ങളിൽ വിള്ളലിനിടയാക്കിയിട്ടുണ്ട്. 2007ൽ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാകുകയും റോഡിന് കുറുകെ വലിയ വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ മലയുടെ മുകളിലാണ് ഇപ്പോഴും കെട്ടിടം നിർമിക്കാൻ ശ്രമിക്കുന്നത്. വില്ലേജിലും പഞ്ചായത്തിലും കലക്ടറേറ്റിലും പരാതി സമർപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. വാർത്തസമ്മേളനത്തിൽ രാജു കുര്യൻ, വിജയൻ മാവേലി, ആൽബിൻ വർഗീസ്, വിനോദ് മാവേലി, അഖിൽ പള്ളി പറമ്പത്ത്, ബിബിൻ തോമസ്, കെ.എസ്. സജീവൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.