Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാനന്തവാടി നഗരസഭ:...

മാനന്തവാടി നഗരസഭ: ഒടുവിൽ യു.ഡി.എഫിൽ ധാരണ, സി.കെ. രത്നവല്ലിയും പി.വി.എസ് മൂസയും നയിക്കും

text_fields
bookmark_border
Mananthavady Municipal Corporation: UDF finally reaches an agreement
cancel
camera_alt

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം കോ​ൺ​ഗ്ര​സി​ലെ സി.​കെ. ര​ത്നവ​ല്ലി​ക്കും ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം മു​സ്​​ലിം ലീ​ഗി​ലെ പി.​വി.​എ​സ് മൂ​സ​ക്കും ന​ൽ​കാ​ൻ യു.​ഡി.​എ​ഫി​ൽ ധാ​ര​ണ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മാ​ര​ത്ത​ൺ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഇ​ന്നാ​ണ്​ ന​ഗ​ര​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

രാ​വി​ലെ ന​ട​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി യോ​ഗം ജേ​ക്ക​ബ് സെ​ബാ​സ്​​റ്റ്യ​നെ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യും പി.​വി. ജോ​ർ​ജി​നെ വൈ.​ചെ​യ​ർ​മാ​നാ​യും പി.​ഷം​സു​ദ്ദീ​നെ ചീ​ഫ് വി​പ്പാ​യും തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് നേ​താ​ക്ക​ൾ ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ആ​ദ്യ ഒ​ന്ന​ര വ​ർ​ഷം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​വും ലീ​ഗി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം യു.​ഡി.​എ​ഫി​ൽ രൂ​ക്ഷ​മാ​യി​രു​ന്നു. ലീ​ഗ് മു​ന്ന​ണി വി​ട്ട് സി.​പി.​എ​മ്മി​നൊ​പ്പം ചേ​രു​മെ​ന്ന പ്ര​ചാ​ര​ണ​വും ഒ​രു വി​ഭാ​ഗം ന​ട​ത്തി.

സി.​കെ. ര​ത്ന​വ​ല്ലി (63) നി​ല​വി​ൽ മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ്. 2000-2005ൽ ​മാ​ന​ന്ത​വാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. മ​ഹി​ള കോ​ൺ​ഗ്ര​സി​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. പെ​രു​വ​ക സു​വ​ർ​ണ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ പെ​രു​വ​ക ഡി​വി​ഷ​നെ ത​ന്നെ​യാ​ണ് പ്ര​തി​നി​നി​ധാ​നം​ചെ​യ്യു​ന്ന​ത്.

വൈ.​ചെ​യ​ർ​മാ​ൻ സ്​​ഥാ​നാ​ർ​ഥി പി.​വി.​എ​സ് മൂ​സ (52) മു​സ്​​ലിം​ലീ​ഗ് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ, പ്ര​വാ​സി ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ, മ​ഹ​ല്ല് സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു​ണ്ട്. എ​രു​മ​ത്തെ​രു​വ് പി.​വി. മ​ൻ​സി​ലി​ലാ​ണ് താ​മ​സം. ഇ​തേ ഡി​വി​ഷ​നെ​യാ​ണ് പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFMananthavady Municipal Corporation
News Summary - Mananthavady Municipal Corporation: UDF finally reaches an agreement
Next Story