മാനന്തവാടി നഗരസഭ ഓഫിസ് കെട്ടിടം തകർച്ച ഭീഷണിയിൽ
text_fieldsമാനന്തവാടി: വർഷങ്ങൾ പഴക്കമുള്ള മാനന്തവാടി നഗരസഭ ഓഫിസ് കെട്ടിടം തകർച്ച ഭീഷണിയിൽ. കെട്ടിടത്തിന്‍റെ പല ഭാഗത്തും ചെറിയ രീതിയിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പഴക്കത്തെ തുടർന്ന് സിമന്‍റും കല്ലും അടർന്നുവീണു ദിവസങ്ങൾക്ക് മുമ്പ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ഓഫിസ് കെട്ടിടത്തിന്‍റെ അപകടാവസ്ഥയിൽ ജീവനക്കാരും ആശങ്കയുടെ നിഴലിലാണ്.
മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ സിമന്‍റും കല്ലും താഴേക്ക് പതിക്കുന്നത് പതിവായിരിക്കുകയാണ്. എല്ലാ വർഷവും പദ്ധതി ആസൂത്രണത്തിൽ പുതിയ കെട്ടിട നിർമാണത്തിന് തുക വകയിരുത്തുന്നതല്ലാതെ കെട്ടിട നിർമാണം കടലാസിൽ ഒതുങ്ങുകയാണ്. പുതിയ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യം ഉള്ള കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതുവരെ അപകടം ഒഴിവാക്കാനായി കമ്പിയും സിമന്‍റും താഴേക്ക് പതിക്കാതിരിക്കാൻ കെട്ടിടത്തിന് ചുറ്റും കമ്പിവലകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കാൽനടക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.