കർഷക സമരത്തെ പിന്തുണച്ച് മാവോവാദി പോസ്റ്ററുകൾ
text_fieldsമാനന്തവാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് മാവോവാദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഒരു സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം തുപ്പാടൻ സിദ്ദീഖിെൻറ വീട്ടു ചുമരിൽ പോസ്റ്റർ പതിക്കുകയും ലഘുലേഖകൾ വിതറി മുദ്രാവാക്യം വിളിച്ച് കാട്ടിലേക്ക് മടങ്ങുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കബനി ദളത്തിെൻറ പേരിലുള്ള പോസ്റ്ററിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക ബിൽ പിൻവലിക്കുക തുടങ്ങിയ വാചകങ്ങളാണ് ഉള്ളത്. ഇത് രണ്ടാം തവണയാണ് മാവോവാദികൾ ഇവിടെ എത്തുന്നത്. വിവരമറിഞ്ഞ് തലപ്പുഴ പൊലീസെത്തി നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.