മാവോവാദി കമ്പമലയിൽ എത്തിയത് നിരവധി തവണ; ആക്രമണം ആദ്യമായി
text_fieldsമാനന്തവാടി: ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമല തേയില തോട്ടത്തിൽ നിരവധി തവണ മാവോവാദികൾ എത്തിയിരുന്നെങ്കിലും ആക്രമണം നടത്തുന്നത് ആദ്യം. 2021 ഫെബ്രുവരി 14 നാണ് മാവോവാദികൾ കമ്പ മല ഓഫിസിലും റിസോട്ടിലും ആദ്യമായി എത്തുന്നത്. പിന്നീട് പല തവണ പരിസര പ്രദേശങ്ങളിലെ എത്തി പോസ്റ്ററുകൾ പതിക്കുകയും വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് പോവുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിൽ കഴിഞ്ഞ മേയ് മൂന്നിനാണ് സംഘം പ്രദേശത്ത് എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരോടെയാണ് യുനിഫോം ധരിച്ച് തോക്കും മേന്തി സംഘം എടാർ കൊല്ലി ഭാഗത്തും നിന്നും എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച സംഘം അക്രമം നടത്തിയതിന് ശേഷമാണ് മടങ്ങിയത്. ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ രണ്ടു മണിയോടെ തൊഴിലാളികളോട് പണി നിർത്തിെവച്ച് പാടികളിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകിയത്.
ആക്രമണ വിവരം തൊഴിലാളികൾ അറിയുന്നത് ഓഫിസിന് മുന്നിലെത്തിയപ്പോൾ മാത്രമാണ്. തലപ്പുഴയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ഉത്തരമേഖല ഡി.ഐ.ജി തോംസൺ ജോസ് രാത്രിയോടെ ആക്രമണം നടന്ന കമ്പമലയിലെ വനം ഓഫിസ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.