ജില്ല ആശുപത്രി സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും
text_fieldsമാനന്തവാടി: ജില്ല ആശുപത്രിയുടെ വികസനത്തിനാണ് ജില്ല പഞ്ചായത്ത് ഏറ്റവും മുൻഗണന നൽകുന്നതെന്നും സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പറഞ്ഞു.
വിവിധ വകുപ്പുകളും ജനപ്രതിനിധികളും ജില്ല ആശുപത്രിക്ക് അനുവദിക്കുന്ന ഫണ്ടുകൾ ഏകോപിപ്പിച്ച് മാസ്റ്റർ പ്ലാനിൽ നിർദേശിക്കുന്ന പദ്ധതികൾക്ക് ഉപയോഗിക്കും. ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതുമൂലം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ഉടൻ ജില്ല ആശുപത്രി പഴയ രീതിയിലേക്ക് കൊണ്ടുവരും.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജുനൈദ് കൈപ്പാണി, ജില്ല പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമൻ, ആർ.വിജയൻ, എ.എൻ.സുശീല, ജില്ല ആശുപതി സൂപ്രണ്ട് ഡോ. എ.പി. ദിനേശ്കുമാർ, ആർ.എം.ഒ ഡോ.സി.സക്കീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.