Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകാറിൽ എം.ഡി.എം.എ;...

കാറിൽ എം.ഡി.എം.എ; ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
Ahmeddali
cancel
camera_alt

അ​ഹ​മ്മ​ദാ​ലി​

മാ​ന​ന്ത​വാ​ടി: ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ 54.39 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ മൂ​സ​ക്കാ​ൻ​പ​ള്ളി പി.​പി. ഹൗ​സി​ൽ അ​ഹ​മ്മ​ദാ​ലി​യാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. മാ​ട്ടൂ​ൽ വാ​ടി​ക്ക​ൽ ക​ട​വ് റോ​ഡ് ഭാ​ഗം എ.​ആ​ർ. മ​ൻ​സി​ലി​ൽ ടി.​വി. നി​യാ​സ് (30), മാ​ട്ടൂ​ർ സെ​ൻ​ട്ര​ൽ ഭാ​ഗ​ത്ത് ഇ​ട്ട​പു​ര​ത്ത് വീ​ട്ടി​ൽ ഇ. ​മു​ഹ​മ്മ​ദ് അ​മ്രാ​സ് (24) എ​ന്നി​വ​ർ ക​ഴി​ഞ്ഞ ജൂ​ൺ 12ന് ​ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി​രു​ന്നു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് എം.​ഡി.​എം.​എ. എ​ത്തി​ച്ചു ന​ൽ​കി​യ​ത് അ​ഹ​മ്മ​ദാ​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

നി​യാ​സും മു​ഹ​മ്മ​ദ് അ​മ്രാ​സും ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ അ​തേ​ദി​വ​സം അ​ഹ​മ്മ​ദാ​ലി 32.5ഗ്രാം ​എം.​ഡി.​എ.​യും സ​ഞ്ച​രി​ച്ച കാ​റു​മാ​യി കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി​രു​ന്നു. അ​ഹ​മ്മ​ദാ​ലി​യെ മൂ​ന്നാം​പ്ര​തി ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വ​യ​നാ​ട് അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ടി.​എ​ൻ. സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ക്സൈ​സ് സൈ​ബ​ർ സെ​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എം.​സി. ഷി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എ​സ്. സു​ഷാ​ദ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എ​ൻ. ശ്രീ​ജ​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMAArrest
News Summary - MDMA in the car; One more person arrested
Next Story