നിറ കേരളം: ജില്ലയെ പ്രതിനിധാനം ചെയ്ത് ഏഴുപേർ
text_fieldsമാനന്തവാടി: ചിത്രകലാകാരന്മാരെ സഹായിക്കുന്നതിനായി കേരള ലളിത കല അക്കാദമി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച നിറ കേരളം ദശദിന ചിത്രകലാ ക്യാമ്പിൽ ജില്ലയെ പ്രതിനിപ്രതിനിധാനം ചെയ്ത് ഏഴുപേർ പങ്കെടുത്തു. ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്നതിനായാണ് ലളിതകല അക്കാദമി സംസ്ഥാന തലത്തിൽ നിറ കേരളം എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
105 പേരാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു വരുമാന മാർഗങ്ങളില്ലാത്ത കലാകാരന്മാർക്ക് കാൻവാസും ബ്രഷും അനുബന്ധ സാമഗ്രികളും ചെറിയ സാമ്പത്തിക സഹായങ്ങളും വീടുകളിൽ അക്കാദമി എത്തിച്ച് നൽകുകയായിരുന്നു.
കാട്ടിക്കുളം സ്വദേശി സുധീഷ് പല്ലിശ്ശേരിയുടെ വകഭേദങ്ങൾ, തൃക്കൈപ്പറ്റ സ്വദേശികളായ കെ.പി. ദീപയുടെ പച്ചക്കാടിന് കത്താത്ത തീ, എം.ആർ. രമേഷിെൻറ കാട്ടുനായ്ക്ക വിഭാഗത്തിെൻറ മരണാനന്തര ചടങ്ങുകൾ, മാനന്തവാടിക്കാരനായ ഉമേഷ് വിസ്മയയുടെ സ്വത്വ പ്രതിസന്ധി, വാഴവറ്റ സ്വദേശി പ്രസിത ബിജുവിെൻറ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധം, പുൽപള്ളി സ്വദേശിനി ആതിര കെ. അനുവിെൻറ ഡിസ്റ്റിൻക്ഷൻ ഓഫ് വ്യു, ചേറൂറുകാരനായ ബിനീഷ് നാരായണെൻറ വീടുമായും പ്രകൃതിയുമായുള്ള ബന്ധം എന്നിവയെല്ലാം മനോഹരമായ കലാ സൃഷ്ടികളായിരുനു.
ക്യാമ്പ് തങ്ങൾക്ക് തുടർന്നും വരക്കാനുള്ള പ്രചോദനം നൽകിയതായി കലാകാരന്മാർ പറഞ്ഞു. ജില്ലക്കകത്തും പുറത്തും വിത്യസ്തങ്ങളായ ചിത്ര പ്രദർശനങ്ങൾ നടത്തി ശ്രദ്ധേയരായവരാണ് വർഷങ്ങളായി ചിത്രരചന രംഗത്ത് പ്രവർത്തിക്കുന്ന ഈ കലാകാരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.