മുന്നറിയിപ്പ് ബോര്‍ഡില്ല; മൈസൂരു റോഡ് മിനി ബൈപാസില്‍ ഗതാഗത തടസ്സം രൂക്ഷം
text_fieldsമാനന്തവാടി: നഗരത്തിലെ മൈസൂരു റോഡിനെയും വള്ളിയൂര്‍ക്കാവ് റോഡിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന മിനി ബൈപാസില്‍ കൃത്യമായ മുന്നറിയിപ്പ് സംവിധാനമില്ലാത്തത് ഗതാഗത തടസ്സവും അപകടവും പതിവാക്കുന്നു. ഇരു പ്രധാന പാതകളേയും ബന്ധിപ്പിക്കുന്ന 50 മീറ്ററോളമുള്ള ബൈപാസ് റോഡിലാണ് ഗതാഗത തടസ്സമുണ്ടാകുന്നത്. ഇവിടെ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് കാണണമെങ്കില്‍ ഡ്രൈവർമാർ വാഹനത്തിൽനിന്ന് പുറത്തിറങ്ങി നോക്കേണ്ട അവസ്ഥയാണ്.
നഗരത്തിലെ രണ്ട് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണിത്. കൊയിലേരി റോഡില്‍നിന്ന് വാഹനങ്ങള്‍ക്ക് റോഡിലൂടെ മൈസൂരു റോഡിലേക്ക് പ്രവേശിക്കാനുള്ള വണ്‍വേ സംവിധാനമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൃത്യമായ സൂചനാ ബോര്‍ഡില്ലാത്തതിനാൽ മൈസൂരു റോഡില്‍നിന്ന് വരുന്ന വാഹനങ്ങളും ഈ ഇടുങ്ങിയ ബൈപാസ് വഴി കൊയിലേരി റോഡിലേക്ക് ഇറങ്ങുന്നതോടെ ഇരുപാതകളിലും ഗതാഗതം തടസ്സപ്പെടുകയാണ്. അപകടങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റത്തിനും ഇത് കാരണമാകുന്നു. വ്യക്തമായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഈ പ്രദേശത്ത് ട്രാഫിക് പൊലീസിന്റെ ശ്രദ്ധ പതിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.