ചെണ്ടുമല്ലി അഴകിൽ പഴശ്ശി പാർക്ക്
text_fieldsമാനന്തവാടി: കബനിയുടെ ഓരത്ത് സഞ്ചാരികളെ മാടിവിളിച്ച് നവീകരണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയ പഴശ്ശി പാർക്കിന് ഇനി ചെണ്ടുമല്ലിയുടെ മനോഹാരിതയും. മൂന്നു മാസം മുമ്പാണ് ഗുണ്ടൽപേട്ടിൽനിന്ന് വിത്തുകൾ എത്തിച്ച് പാകിയത്.
ഒരു ഏക്കർ സ്ഥലത്ത് രണ്ടു നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂത്തുനിൽക്കുന്നത് വിനോദസഞ്ചാരികൾക്ക് കുളിർമയേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിയന്ത്രണത്തിലുള്ള പാർക്കിൽ നവീകരണ പ്രവൃത്തികൾക്കുശേഷം പാർക്ക് സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുകയാണ്.
വൈദ്യുതാലങ്കാരങ്ങൾകൂടി സജ്ജീകരിച്ചതോടെ രാത്രി കാലങ്ങളിൽ പാർക്കിൽ പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. പാർക്കിലെ ചെണ്ടുമല്ലി പൂത്തത് ഇപ്പോൾ വേറിട്ട കാഴ്ചയാണ്. പാർക്കിൽ നട്ടുവളർത്തിയ മറ്റു പൂവുകളും ചെണ്ടുമല്ലിയോടൊപ്പം നയനമനോഹര കാഴ്ചയൊരുക്കുന്നു.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം വരുമാനവർധനയുമാണ് ലക്ഷ്യമിടുന്നതെന്ന് പാർക്ക് അധികൃതർ പറഞ്ഞു. ചെണ്ടുമല്ലിയുടെ മനോഹര ഭംഗി അടുത്ത വർഷം ജനുവരിവരെ നീണ്ടുനിൽക്കും. ഒ.ആർ. കേളു എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി എന്നിവർ ഉദ്യാനം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.